ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ 'ബി.വി.കെ കണക്ട്' ആഘോഷ പരിപാടി സംഘടിപ്പിച്ചു


ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ ബി.വി.കെ കണക്ട് എന്ന ആഘോഷ പരിപാടി സംഘടിപ്പിച്ചു. 150 അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുടുംബാംഗങ്ങളുടെ കലാ പ്രകടനങ്ങൾക്കുപുറമെ ബഹ്‌റൈനിലെ പ്രശസ്തരായ കലാകാരന്മാരുടെ നൃത്തങ്ങൾ, ഗാനമേള തുടങ്ങിയവ നടന്നു.

പരിപാടിയിലെ പ്രധാന അതിഥിയായി എത്തിച്ചേർന്ന പ്രമുഖ സീരിയൽ-സിനി ആർട്ടിസ്റ്റ് ലയ റോബിനുള്ള ഉപഹാരം മുഖ്യ രക്ഷാധികാരി റഹീം ആതവനാട് കൈമാറി.

കൂട്ടായ്മ അംഗങ്ങളായ അറേബ്യൻ ബ്രോസ്റ്റഡ് നാസർ, എ ആൻഡ് ബി ട്രേഡിങ് ഹമീദ്, സിൽവോ ജ്വല്ലറി വാഹിദ് തുടങ്ങിയവർ കലാകാരന്മാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രമുഖ സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് മുനീർ ഒറവക്കോട്ടിലിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതവും രക്ഷാധികാരി ഉമ്മർ ഹാജി ചേനാടൻ, അഹമ്മദ് കുട്ടി തുടങ്ങിയവർ ആശംസകളും ഫാസ് ഫസൽ നന്ദിയും പറഞ്ഞു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed