'പ്രകാശ തീരം-25' സ്വാഗത സംഘം രൂപീകരിച്ചു


ഐ.സി.എഫ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന പത്താമത് ദ്വിദിന ഖുർആൻ പ്രഭാഷണം 'പ്രകാശ തീരം-25' പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം നിലവിൽ വന്നു. അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ചെയർമാൻ), സിയാദ് വളപട്ടണം(ജനറൽ കൺവീനർ), നൗശാദ് കണ്ണൂർ (ഫിനാൻസ്) എന്നിവർ പ്രധാന ഭാരവാഹികളായി 51 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്.

പ്രമുഖ പണ്ഡിതനും പ്രഭാഷകനും കുറ്റ്യാടി സിറാജുൽ ഹുദാ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ സ്ഥാപകനുമായ മൗലാനാ പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഖുർആൻ പ്രഭാഷണം ഫെബ്രുവരി 21, 22 തിയ്യതികളിലായി അദാരി പാർക്കിലാണ് നടക്കുന്നത്.

മനാമ സുന്നി സെന്ററിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ ഐ.സി.എഫ് നാഷണൽ ദഅവാ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ കെ.സി.സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.

എം.സി. അബ്ദുൽ കരീം, ശാനവാസ് മദനി, ഉസ്മാൻ സഖാഫി, റഫീഖ് ലത്വീഫി, മുസ്ഥഫ ഹാജി, സമദ് കാക്കടവ് എന്നിവർ സംസാരിച്ചു.

article-image

dszff

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed