ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ശിശുദിനം ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മിഡിൽ സെക്ഷൻ 4, 5 ക്ലാസുകൾ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. 5 സെഡ് , 5 എ ക്‌ളാസുകളിലെ വിദ്യാർത്ഥികളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. നിശാന്ത് എസ് ശിശുദിന പ്രഭാഷണം നടത്തി. മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, നാല്, അഞ്ച് ക്ലാസുകളിലെ പ്രധാന അധ്യാപിക ആൻലി ജോസഫ് എന്നിവർ ശിശുദിന ആശംസകൾ നേർന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, സീനിയർ സ്‌കൂൾ ആന്റ് അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി.സതീഷ് എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിദ്യാർഥികളെ അനുമോദിച്ചു.
dfrdfv