ബഹ്റൈനിൽ നടന്ന 32ാമത് ജ്വല്ലറി അറേബ്യ പ്രദർശനം സമാപിച്ചു

ബഹ്റൈനിൽ നടന്ന 32ാമത് ജ്വല്ലറി അറേബ്യ പ്രദർശനം സമാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ആശിർവാദത്തോടെ ബഹ്റൈൻ എക്സിബിഷൻ വേൾഡിൽ വെച്ച് നടന്ന പരിപാടി അഞ്ച് ദിവസമാണ് നീണ്ട് നിന്നത്. 51 185 സന്ദർശകരാണ് ഇത്തവണ പ്രദർശനം കാണാനായി എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 19.5 ശതമാനം വർദ്ധനവാണ് പ്രദർശനം കാണാനെത്തിയവരുടെ എണ്ണത്തിൽ ഉണ്ടായത്. ഇതോടൊപ്പം ജ്വല്ലറി അറേബ്യയുടെയും പെർഫ്യൂം അറേബ്യയുടെയും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തവരുടെ എണ്ണത്തിൽ 83 ശതമാനം വർദ്ധനവും രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച്ച എക്സിബിഷൻ വേൾഡിൽ നടന്ന സിറ്റിസ്കേപ്പ് റിയൽ എസ്റ്റേറ്റ് പ്രദർശനത്തിൽ 341 മില്യൺ ദിനാറിന്റെ ഇടപാടുകളാണ് നടന്നത്.
്ിേ്ിമ