കെഎംസിസി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കെഎംസിസി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റി ഏഴുപതിൽ പരം ആളുകൾ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തി. കെഎംസിസി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം ആക്ടിങ് പ്രഡിഡന്റ് മുനീർ പിലാക്കൂൽ അധ്യക്ഷനായ പരിപാടി ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉൽഘടനം ചെയ്തു. ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ട്രഷറർ കെ.പി മുസ്തഫ, ഷാഫി വേളം, ഹിലാൽ മാർക്കറ്റിംഗ് ഹെഡ് ഉണ്ണി പ്രതിനിധികളായ നൗഫൽ, കിഷോർ തുടങ്ങിയവർ ആശംസകൾ നേർന്നു. സംസ്ഥാന ഭാരവാഹികളായ എ പി ഫൈസൽ, അഷ്‌റഫ് കാട്ടില പീടിക, ഫൈസൽ കണ്ടീതാഴ, അസീസ് റിഫ, പി കെ ഇസ്ഹാഖ് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. ലത്തീഫ് കെ സ്വാഗതവും സഹീർ വില്ല്യാപ്പള്ളി നന്ദിയും പറഞ്ഞു.
qwaeqsw