തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ച് ഐ.വൈ.സി.സി


ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ലോക്സഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നൂറുദ്ദീൻ സി.പി, ധന്യ ബെൻസി, സരത്ത് വിനോദ് എന്നിവരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. ഇവർക്കുള്ള സമ്മാന വിതരണം ഐ.വൈ.സി.സി പൊതുപരിപാടിയിൽ നടക്കുമെന്ന് ഹിദ്ദ് - അറാദ് ഏരിയ പ്രസിഡന്റ്‌ റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രഷറർ ഷനീഷ് സദാനന്ദൻ, പ്രോഗ്രാം കോഓഡിനേറ്റർ നിസാം എൻ.കെ എന്നിവർ അറിയിച്ചു.

article-image

ോോേേോ

You might also like

  • Straight Forward

Most Viewed