പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്ത് കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ


ബഹ്റൈനിലെ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ 2025-2026 വർഷ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അൻവർ നിലമ്പൂർ പ്രസിഡണ്ടായും, സുബിൻദാസ് സെക്രട്ടറിയായും, അനീസ് ബാബു ട്രഷററായും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിൽ വൈസ് പ്രസിഡന്‍റുമാരായി അദീബ് ശരീഫ്, തസ്‌ലീം തെന്നാടൻ, റമീസ് കാളികാവ്, ജോയന്റ് സെക്രട്ടറിമാരായി അദീബ് ചെറുനാലകത്ത്, അരുൺ കൃഷ്ണ, സുബിൻ മൂത്തേടം, അസിസ്റ്റന്റ് ട്രഷറർ ലാലു ചെറുവോട്, എന്റർടെയിൻമെന്റ് സെക്രട്ടറി വിജീഷ്.സ്പോർട്സ് വിങ് കൺവീനർ ആഷിഫ് വടപുറം, ചാരിറ്റി വിങ് കൺവീനർ റസാഖ് കരുളായി എന്നിവരെയും തെരഞ്ഞെടുത്തു.

സലാം മമ്പാട്ടുമൂല, രാജേഷ് വി.കെ, മനു തറയ്യത്ത്, ഷബീർ മുക്കൻ, രജീഷ് ആർ.പി, ഷിബിൻ തോമസ്, ജംഷിദ് വളപ്പൻ, ബഷീർ വടപുറം, ജോജി, സാജിദ് കരുളായി, ജോമോൻ പുല്ലഞ്ചേരി, അഷ്‌റഫ്‌ അയനിക്കോട്, സജീർ വണ്ടൂർ, റഫീഖ് അകമ്പാടം, ഉമ്മർ, വിവേക്, നജീബ് കരുവാരകുണ്ട് എന്നിവരാണ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ. ജനറൽ ബോഡി യോഗത്തിൽ നിലവിലെ പ്രസിഡന്റ്‌ ഷബീർ മുക്കൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രജീഷ് ആർ.പി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജംഷിദ് വളപ്പൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

article-image

േോേോേ

You might also like

Most Viewed