ഫോർ പി എം ന്യൂസ് സംഘടിപ്പിക്കുന്ന കേരളീയം 2024 ക്വിസ് മത്സരത്തിന്റെ റെജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി
 
                                                            ഫോർ പി എം ന്യൂസ് സംഘടിപ്പിക്കുന്ന കേരളീയം 2024 ക്വിസ് മത്സരത്തിന്റെ റെജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. ബഹ്റൈനിലെ 24 സംഘടന പ്രതിനിധികൾ പങ്കെടുക്കുന്ന മത്സരത്തിന്റെ പ്രിലിമിനറി റൗണ്ട് നവംബർ 14ന് വൈകീട്ട് മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്ന 12 ടീമുകൾ നവംബർ 15ന് വൈകീട്ട് ആറ് മണി മുതൽ ആരംഭിക്കുന്ന സെമിഫൈനൽ മത്സരങ്ങളിലും തുടർന്ന് ഫൈനൽ മത്സരങ്ങളിലും മാറ്റുരക്കും. അഞ്ഞൂറ് ദിനാറിലധികം വരുന്ന സമ്മാനങ്ങളാണ് മത്സരത്തിലൂടെ വിതരണം ചെയ്യുന്നത്.
ടോയോ ടയേർസ്, എൻ ഇ സി റെമിറ്റ്, കലാകേന്ദ്ര, നിറപറ എന്നിവർ മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ ബ്രെയിനോ ബ്രെയിൻ, ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, മംഗള, ശ്രീജാസ് വിസ്ഡം, പ്രവാസി ഗൈഡൻസ് സെന്റർ എന്നിവരാണ് സഹപ്രായോജകർ. ക്ലിയർ വിഷൻ ഒപ്റ്റിക്സ്, ഫിലിപ്സ്, വെസ്റ്റാർ വാച്ചസ്, അസ്ഗർ അലി പെർഫ്യൂംസ്, എപിക്സ് സിനിമ, ദ ഡെയ്ലി ട്രിബ്യൂൺ എന്നിവരാണ് വിജയികൾക്ക് വിവിധ സമ്മാനങ്ങൾ നൽകുന്നത്. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 36458398 അല്ലെങ്കിൽ 39235913 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ംമനംന
 
												
										 
																	