ബഹ്‌റൈൻ പ്രതിഭയുടെ മലയാളി ജീനിയസ് പരിപാടിയിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു


ബഹ്‌റൈൻ പ്രതിഭയുടെ 40ആം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മലയാളി ജീനിയസ് പരിപാടിയിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഗ്രാൻഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് നയിക്കുന്ന മത്സരത്തിൽ ഗൂഗ്ള്‍ ഫോം പൂരിപ്പിച്ച് അയക്കുന്ന ആദ്യത്തെ 500 മത്സരാർഥികള്‍ക്കാണ് പങ്കെടുക്കാൻ സാധിക്കുക. സംഘാടക സമിതിയില്‍നിന്നും രജിസ്‌ട്രേഷൻ സ്ഥിരീകരണം ലഭിക്കുന്ന മത്സരാർഥികള്‍ ഡിസംബര്‍ 12ന് വൈകീട്ട് 6 മണിക്ക് മത്സര വേദിയായ കേരളീയ സമാജത്തില്‍ ഒരുക്കുന്ന പ്രതിഭ രജിസ്‌ട്രേഷൻ ഡെസ്‌ക്കില്‍ റിപ്പോര്‍ട്ട് ചെയ്യണം.

പ്രാഥമിക റൗണ്ടിലെ 15 മുതല്‍ 20 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ശരിയുത്തരം എഴുതുന്ന 6 മത്സരാർഥികള്‍ക്കാവും ഗ്രാൻഡ് ഫിനാലേയിലേക്ക് പ്രവേശനം ലഭിക്കുക. മത്സരവിജയിക്ക് 1,10,011 രൂപയും മറ്റിതര ഫൈനലിസ്റ്റുകള്‍ക്ക് 11,011 രൂപ വീതവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 38302411അല്ലെങ്കിൽ 33720420 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

safs

You might also like

  • Straight Forward

Most Viewed