നടുവിലടുത്ത് ഹംസ അനുശോചന യോഗം സംഘടിപ്പിച്ചു

സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും നാട്ടിലും പ്രവാസ ലോകത്തും നിശബ്ദമായ സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ബഹ്റൈനിലെ പ്രമുഖ വ്യാപാരിയും ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് യൂണിറ്റ് വൈസ് പ്രസിഡന്റുമായിരുന്ന നടുവിലടുത്ത് ഹംസ എന്ന് അസോസിയേഷൻ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
എല്ലാവരോടും പുഞ്ചിരിച്ച മുഖവുമായി ഇടപെടുന്ന അദ്ദേഹത്തിന്റെ വിയോഗം അസോസിയേഷന് വലിയ നഷ്ടമാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ ജലീൽ അബ്ദുല്ല പറഞ്ഞു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി സമാപനം നിർവഹിച്ചു.
ാീൈാീ