പി ശശി മിടുക്കന്‍, അന്തസായി പണിയെടുക്കുന്നവൻ : പുകഴ്ത്തി സജി ചെറിയാന്‍


പി ശശിയെ പുകഴ്ത്തി സജി ചെറിയാന്‍. പി ശശി മിടുക്കനെന്നും അന്തസായി പണിയെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശശിയെ ഉത്തരവാദിത്തം ഏല്‍പ്പിച്ചത് വിശ്വസിച്ചാണെന്നും മുഖ്യമന്ത്രിയല്ല പാര്‍ട്ടി ആണ് ചുമതലയേല്‍പ്പിച്ചതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ചതിക്കാനല്ല, സംരക്ഷിക്കാന്‍ ആണ് അവിടെ ഇരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. ശശിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ട് വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ ശശിക്കെതിരെ അടിക്കുന്നത് ഏകപക്ഷീയ ഗോളെന്നു പറഞ്ഞ അദ്ദേഹം ശശി ഇന്നുവരെ പാര്‍ട്ടിയെ ചതിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. തെറ്റ് കാണിച്ച ആരെയും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

കമ്യൂണിസ്റ്റ് വിരുദ്ധത പറയുമ്പോള്‍ കേള്‍ക്കാന്‍ ആള്‍ കൂടുമെന്നും അങ്ങനെയാണ് പരിപാടികളില്‍ കമ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ ഒത്തുകൂടിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം നിലപാട് ഉള്ള പാര്‍ട്ടിയാണ്. എല്ലാ കാര്യങ്ങളിലും നിലപാട് ഉണ്ട്. പിവി അന്‍വറിന് സിപിഐഎം സംഘടന രീതി അറിയില്ല. പരാതി നല്‍കി പിറ്റെ ദിവസം മുതല്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും കടന്നാക്രമിക്കുന്നു. പാര്‍ട്ടി പല പ്രതിസന്ധികളെയും അതിജീവിച്ചു. അത് എല്ലാം തരണം ചെയ്യും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം നേടും – അദ്ദേഹം വ്യക്തമാക്കി.

article-image

fgfjnjghrfer

You might also like

Most Viewed