വയനാട് ദുരന്തം; അനുശോചന യോഗം സംഘടിപ്പിച്ചു


വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ വിവിധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി അനുശോചന യോഗം നടന്നു. ഐ.സി.ആർ.എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ്‌ സുധീർ തിരുനിലത്തിൽ, എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായ പരിപാടിയിൽ എസ്.എൻ.സി.എസ് സെക്രട്ടറി ശ്രീകാന്ത് സ്വാഗതവും വനിതാ വിഭാഗം കൺവീനർ സംഗീത ഗോകുൽ നന്ദിയും രേഖപ്പെടുത്തി. എസ്.എൻ.സി.എസ് വക്താവ് സനീഷ്‌കുമാർ മുഖ്യ അവതാരകനായിരുന്നു. 

ദുരന്തത്തിൽ  കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ ആകുന്നതെല്ലാം ചെയ്യുമെന്ന്യോ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജീവൻ നഷ്‍ടപ്പെട്ടവരോടുള്ള ആദരസൂചകമായി  വിളക്കുതെളിച്ചു മൗനമാചരിച്ചു.

article-image

sdfsd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed