വയനാട് ദുരന്തം; ഒ.ഐ.സി.സി ദേശീയ കമ്മറ്റി അനുശോചന യോഗം സംഘടിപ്പിച്ചു


വയനാട് ദുരന്തത്തെ തുടർന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.  ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി  രാജു കല്ലുംപുറം അനുസ്മരണ പ്രഭാഷണം നടത്തിയ യോഗത്തിൽ  അർഹതപ്പെട്ട എല്ലാ ആളുകളുടെയും കൈകളിൽ അർഹമായ സഹായം എത്തുന്നു എന്ന് ഉറപ്പ് വരുത്തുവാൻ സർക്കാരിന് സാധിക്കണം എന്നും അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം അദ്ധ്യക്ഷതവഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, മനുമാത്യു, ലത്തീഫ്ആയഞ്ചേരി, ജേക്കബ്തേക്കുതോട്, ചെമ്പൻജലാൽ, തുടങ്ങിയവർ സംസാരിച്ചു.

article-image

ghfhfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed