മാറ്റ് 'ഈദ് നിലാവ് 2024' ശ്രദ്ധേയമായി

മനാമ:
മഹല്ല് അസോസിയേഷൻ ഓഫ് തൃശൂർ ബഹ്‌റൈൻ കൂട്ടായ്മ വിപുലമായി ഈദ് ആഘോഷം 'ഈദ് നിലാവ് 2024' എന്ന പേരിൽ സംഘടിപ്പിച്ചു. പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ച ബഹ്‌റൈനിൽ പഠിച്ച കുട്ടികളെ ആദരിച്ചു. കാൽട്ടൻ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ കൂട്ടായ്മയിലെ കുടുംബങ്ങൾ അടക്കം നിരവധിപേർ പങ്കെടുത്തു. വിവിധയിനം കലാപരിപാടികളും, വിനോദ പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറി.
സെക്രട്ടറി അലി കേച്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം അധ്യക്ഷത വഹിച്ചു. സമൂഹിക പ്രവർത്തകനും, മാറ്റ് സീനിയർ അംഗവുമായ റഫീഖ് അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. സംസ്കാര തൃശൂർ പ്രസിഡന്റ് സുഗതൻ, നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫിറോസ് തിരുവത്ര എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ആരിഫ് പോർക്കുളം നന്ദി രേഖപ്പെടുത്തി.
പരിപാടികൾക്ക്, ട്രഷറർ റഷീദ് ,ആക്ടിങ് പ്രസിഡണ്ട് റിയാസ് പ്രോഗ്രാം ഡയറക്ടർ സാദിഖ് തളിക്കുളം,പ്രോഗ്രാം കോർഡിനേറ്റസ് ആയ ഷഹീൻ കേച്ചേരി , യുസുഫ് അലി, ഷെൻഹർ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ മാള, മുഹമ്മദ് ഷെരീഫ്, അഷ്‌റഫ് ഇരിഞ്ഞാലക്കുട, റഫീഖ് അബ്ബാസ്, അസീൽ,റാഫി കരുപടന്ന, മനാഫ് പരീദ് എന്നിവർ നേതൃത്വം നൽകി.
aa