അനധികൃതമായി നികത്തിയ നെൽവയലുകൾ പഴയ സ്ഥിതിയിലേക്ക് മാറ്റുമെന്ന് മന്ത്രി കെ. രാജൻ

തിരുവനന്തപുരം: അനധികൃതമായി നികത്തിയ നെൽവയലുകൾ പഴയ സ്ഥിതിയിലേക്കു മാറ്റാനായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി പ്രത്യേക റിവോൾവിംഗ് ഫണ്ട് രൂപീകരിച്ചതായും റവന്യു മന്ത്രി കെ. രാജൻ. നിയമസഭയിൽ ധനാഭ്യർഥനചർച്ചയിൽ മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നികത്തിയ വയലുകൾ പൂർവസ്ഥിതിയിലാക്കാൻ നോട്ടീസ് നൽകും. ഉടമസ്ഥർ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രക്രിയ പൂർത്തിയാക്കും. ഭൂമി തരംമാറ്റ നടപടികൾ ജൂലൈ ഒന്നുമുതൽ ആരംഭിക്കും. ഇതിനായി ഉൾപ്പടെ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചു. ഭൂമി തരംമാറ്റിക്കൊടുക്കുന്ന തരത്തിൽ വ്യാപകമായി പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്ക് തരമാറ്റക്കാര്യത്തിൽ ചില നിയമസഹായങ്ങൾ ചെയ്തുനൽകാമെന്നല്ലാതെ മറ്റൊന്നും ആവില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കർശന നടപടികൾ ഉണ്ടാകുമെമെന്നും മന്ത്രി പറഞ്ഞു.
dsfd