ഗൗതം ഗംഭീറിനും കുടുംബത്തിനും വധ ഭീഷണി


ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണി. ജമ്മു കാഷ്മീർ ഐഎസ് എന്ന തീവ്രവാദ ഗ്രൂപ്പിൽ നിന്നാണ് ഭീഷണി വന്നിരിക്കുന്നത്. എംപിയുടെ പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം തുടങ്ങി. 

ചൊവ്വാഴ്ച ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. സന്ദേശ ഉറവിടം കണ്ടെത്താനും പോലീസ് ശ്രമം തുടരുകയാണ്. ഭീഷണി വന്നതിന് പിന്നാലെ എംപിയുടെ ഡൽഹിയിലെ വസതിക്ക് പോലീസ് സുരക്ഷ ശക്തമാക്കി.കിഴക്കൻ ഡൽഹിയിൽ നിന്നുള്ള എംപിയാണ് ഗംഭീർ.

You might also like

Most Viewed