മോഫിയയുടെ ആത്മഹത്യ: ആരോപണവിധേയനായ സിഐയ്ക്ക് സ്ഥലംമാറ്റം


കൊച്ചി: ആലുവയിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് മോഫിയ പർവീണെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സിഐ സുധീറിനെതിരെ നടപടി. സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടിയെന്ന് ഡിവൈഎസ്പി അറിയിച്ചു. 

അതേസമയം, സുധീറിനെ സ്ഥലം മാറ്റിയാൽ പോരാ, സസ്പെൻഷൻ നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഉത്ര വധക്കേസിന്‍റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആരോപണ വിധേയനായ സുധീർ‍. അന്വേഷണത്തിൽ‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർ‍ന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഉത്ര കേസിൽ‍ ഇയാളുടെ വീഴ്ചയെപ്പറ്റിയുള്ള ആഭ്യന്തര അന്വേഷണം ഈ മാസം 19നാണ് പൂർ‍ത്തിയായത്. അഞ്ചൽ‍ ഇടമുളയ്ക്കലിൽ‍ മരിച്ച ദന്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർ‍ട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് ഇതിനു മുന്‍പും സുധീർ‍ വിവാദം ഉണ്ടാക്കിയിട്ടുണ്ട്.

You might also like

Most Viewed