വിമാനത്താവളത്തിൽ‍ അനധികൃതമായി ടാക്സി സർ‍വിസ് നടത്തിയ 60 പ്രവാസികളെ അറസ്റ്റ് ചെയ്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം


ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ഷ്യൻ പ്രവാസികളാണ് പിടിയിലായവരിൽ‍ ഭൂരിഭാഗവും. വിമാനത്താവളത്തിലെ ടെർ‍മിനലിൽ‍ നിന്നും പുറത്തുനിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടിരുന്ന ഇവരെ ദിവസങ്ങളായി ട്രാഫിക് പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർ‍ന്ന് ജെനറൽ‍ ട്രാഫിക് ഡിപാർ‍ട്‌മെന്റ് ഡയറക്ടർ‍ ജെനറൽ‍ മേജർ‍ ജെനറൽ‍ യൂസുഫ് അൽ‍ ഖദ്ദ നേരിട്ട് നടത്തിയ പരിശോധനയിലാണ് ഇവർ‍ പിടിക്കപ്പെട്ടത്.

വിമാനത്താവളത്തിൽ‍ എത്തുന്ന യാത്രക്കാർ‍ അംഗീകൃത ടാക്സി സർ‍വിസുകൾ‍ മാത്രമേ ഉപയോഗിക്കാവൂവെന്നും അനധികൃതമായി സർ‍വിസ് നടത്തുന്ന വാഹനങ്ങൾ‍ കണ്ടെത്താൻ വിമാനത്താവളം കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തുമെന്നും അധികൃതർ‍ അറിയിച്ചു. അംഗീകൃത ടാക്‌സികളെ മാത്രമേ ആശ്രയിക്കാവൂ എന്നും നിയമവിരുദ്ധമായി ഓടുന്ന ടാക്‌സികൾ‍ക്കെതിരെ കർ‍ശന നടപടിയെടുക്കുമെന്നും അധികൃതർ‍ നേരത്തേ മുന്നറിയിപ്പ് നൽ‍കിയിരുന്നു.

article-image

chf

You might also like

  • Lulu Exchange
  • Straight Forward

Most Viewed