‘റിയാസിന്റെ വിവാഹം വ്യഭിചാരം തന്നെ, അംഗീകരിക്കാൻ സാധിക്കില്ല’: അബ്ദുൾ റഹ്മാൻ കല്ലായി


മന്ത്രി മുഹമ്മദ് റിയാസിനെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി. റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന തന്റെ പ്രസ്ഥാവനത്തിൽ തെറ്റുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. വിവാഹം സംബന്ധിച്ച മതശാസനയാണ് കോഴിക്കോട് പ്രസംഗിച്ചതെന്നും ലീഗ് സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. റിയാസിന്റെ വിവാഹം അംഗീകരിക്കാൻ മുസ്ലീങ്ങൾക്ക് ഒരിക്കലും സാധിക്കില്ലെന്നാണ് താൻ പറഞ്ഞതെന്ന് കല്ലായി വിശദീകരിക്കുന്നു.

പ്രസംഗത്തിനിടെ റിയാസിന്റെ പേര് പറയേണ്ടിയിരുന്നില്ല എന്ന് പാർട്ടി പറ‌ഞ്ഞത് ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസംഗത്തിന്റെ പേരിലുള്ള സിപിഎമ്മിന്റെ വേട്ടയാടലാണ് ഇപ്പോൾ നടക്കുന്നത്. മസ്‍ജിദ് പുനർ നിർമാണത്തിലെ അഴിമതി ആരോപണവും കേസും അതിന്റെ തുടർച്ചയാണെന്നും അബ്ദുറഹ്മാൻ ആരോപിച്ചു. മട്ടന്നൂർ ജുമാ മസ്‍ജിദ് നിർമാണത്തിൽ അഴിമതിയെന്ന പരാതിയിൽ മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

article-image

rugi

You might also like

  • Straight Forward

Most Viewed