കണ്ണൂർ‍ സെ‍ട്രൽ‍ ജയിലിൽ‍ നിന്നും വീണ്ടും കഞ്ചാവ് പിടികൂടി


കണ്ണൂർ‍ സെന്‍ട്രൽ‍ ജയിലിൽ‍ നിന്നും വീണ്ടും കഞ്ചാവ് പിടികൂടി. സെൻ‍ട്രൽ‍ ജയിലിലെ ന്യൂ ബ്ലോകിൽ‍ കഴിയുന്ന റിമാൻഡ് പ്രതിയിൽ‍ നിന്നും കഞ്ചാവ് പിടികൂടി. ബേപ്പൂർ‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ‍പെട്ട അബ്ദുർ‍ ഗഫൂറിന്റെ നിക്കറിന്റെ പോകറ്റിൽ‍ നിന്നാണ് 74 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ജയിൽ‍ ഉദ്യോഗസ്ഥർ‍ ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി.

ജയിൽ‍ സൂപ്രണ്ടിന്റെ പരാതിയിൽ‍ കണ്ണൂർ‍ ടൗൺ പൊലീസ് കേസെടുത്തു. അതേസമയം, കഴിഞ്ഞ ദിവസം ജയിലിനുള്ളിലേക്ക് രണ്ട് കിലോ കഞ്ചാവ് കടത്തിയെന്ന പരാതിയിൽ‍ പൊലീസ് ഓടോറിക്ഷാ ഡ്രൈവറെ അറസ്റ്റു ചെയ്തിരുന്നു. ജയിലിലെ സുരക്ഷാവീഴ്ച്ച ചർ‍ച ചെയ്യുന്നതിനായി ഡിജിപിയുടെ നേത്യത്വത്തിൽ‍ കഴിഞ്ഞ ദിവസം യോഗം നടന്നിരുന്നു.

article-image

dhd

You might also like

  • Lulu Exchange
  • Straight Forward

Most Viewed