ബഹ്റൈൻ യുവജനദിനാഘോഷ പരിപാടി സംഘടിപ്പിച്ചു


ബഹ്റൈൻ യുവജനദിനമായി ആഘോഷിക്കുന്നതോടനുബന്ധിച്ച് ആരോഗ്യമന്ത്രാലയം പരിപാടി സംഘടിപ്പിച്ചു. രാജ്യത്തിന്റെ വികസനത്തിനും ആധുനീകരണത്തിനും യുവജനങ്ങൾ നൽകിവരുന്ന സംഭാവനകൾ അതുല്യമാണെന്ന് ആരോഗ്യമന്ത്രി ജലീല ബിൻത് അൽ സെയ്ദ് ജവാദ് ഹസ്സൻ പറഞ്ഞു. യുവജനങ്ങളുടെ ശേഷി ക്രിയാത്മകമായി ഉപയോഗിക്കാൻ രാജ്യം തീരുമാനിച്ചിട്ടുണ്ട്. അതിനായി നിരവധി കർമപദ്ധതികൾ തയാറാക്കിക്കഴിഞ്ഞുവെന്നും രാജ്യം ത്വരിതഗതിയിലാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുരോഗമിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും വലിയ പിന്തുണയാണ് ഇക്കാര്യങ്ങൾക്ക് നൽകിവരുന്നതെന്നും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാൻ ഷെയ്ഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും വലിയ താൽപര്യം യുവജനക്ഷേമത്തിന് നൽകുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. ബഹ്റൈൻ യുവജനതയെ അഭിനന്ദിച്ച മന്ത്രി യുവജനദിനാഘോഷം സംഘടിപ്പിക്കാൻ മുൻകൈയെടുത്ത ആരോഗ്യമന്ത്രാലയത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

article-image

dfgdfggdgf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed