അൽ ഹിദായ സെന്റർ പ്രീ സ്‌കൂൾ സമാപന പരിപാടി സംഘടിപ്പിച്ചു

അൽ ഹിദായ സെന്റർ മലയാള വിഭാഗം പ്രീസ്‌കൂൾ (ഹിദ്ദ് -ബഹ്‌റൈൻ ) 2022 - 23 വർഷത്തെ പ്രവർത്തനത്തിന്റെ സമാപന പരിപാടി ഹിദ്ദിൽ വെച്ച് സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച പരിപാടിയിൽ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തതോടൊപ്പം മറ്റു വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും നൽകുകയുണ്ടായി. റമദാൻ മാസം സ്‌കൂളിന് അവധി ആയതിനാൽ ചെറിയ പെരുന്നാളിന് ശേഷം ക്ളസ്സുകൾ പുനരാരംഭിക്കുമെന്ന് കോർഡിനേറ്റർ സക്കീർ ഹുസൈൻ അറിയിച്ചു.
jgvjgvj