ബഹ്റൈൻ ഗുരുദേവ കൾച്ചറൽ സൊസെറ്റി നവരാത്രി പരിപാടികൾ ഇന്നാരംഭിക്കും


മനാമ

ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നവരാത്രി ഉത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 7.30ന് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ്  കെ ജി ബാബുരാജൻ നിർവഹിക്കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 10ന് വെള്ളിയാഴ്ച്ച രാവിലെ വിദ്യാരംഭം സംഘടിപ്പിക്കുമെന്ന് ചെയർമാൻ ചന്ദ്ര ബോസ് വാർത്തകുറിപ്പിലൂടെ അറിയിച്ചു. പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഠപത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നത് ഡോ രൂപ്ചന്ദ് പി എസ് ആണ്.  ഒക്ടോബർ 15ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ യൂണിക്കോ സി ഇ ഒ ജയശങ്കർ മുഖ്യാതിഥിയായി സംസാരിക്കും. വിദ്യാരംഭവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്ക് 39442674 അല്ലെങ്കിൽ 33386962 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

You might also like

Most Viewed