യു.എ.ഇ രാജകുടുംബാംഗം ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അന്തരിച്ചു


യു.എ.ഇ രാജകുടുംബാംഗം ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അന്തരിച്ചു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ഓഫിസാണ് ഇക്കാര്യമറിയിച്ചത്. രാജകുടുംബാംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരടക്കം നിരവധിപേർ വൈകുന്നേരം ശൈഖ് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് മോസ്കിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തു. പിന്നീട് ബതീൻ ഖബർസ്ഥാനിൽ ഖബടക്കം നടന്നു.

ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമൂഹ മാധ്യമത്തിലൂടെ ശൈഖ് ഹസ്സയെ അനുസ്മരിക്കുകയും പ്രാർഥിക്കുക്കയും ചെയ്തു.

article-image

ാൈൂാൈൂ

You might also like

Most Viewed