ടാക്സി ഡ്രൈവർമാർക്കായി ‘കാബി’ ആപ്ലിക്കേഷൻ


അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ടാക്സി ഡ്രൈവർമാർക്കായി ‘കാബി’ ആപ്ലിക്കേഷൻ നടപ്പാക്കുന്നു. ആദ്യ പരീക്ഷണഘട്ടമെന്ന നിലയിൽ‍ നടപ്പാക്കിയ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യാത്ര വരുമാനം, പിരിഞ്ഞു കിട്ടുന്നതുക, പ്രവർ‍ത്തന മികവിന്‍റെ തോത് എന്നിവയുടെ ട്രാക്കിങ് അടക്കം പലസവിശേഷതകളും ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എമിറേറ്റിലെ ടാക്സി ഫ്രാഞ്ചൈസി കമ്പനികൾക്കായി പ്രവർത്തിക്കുന്ന ഡ്രൈവർമാരുടെ പ്രകടനം മെച്ചപ്പെടുത്താനും ജോലി കാര്യക്ഷമമാക്കാനും സമയവും പ്രയത്നവും ലാഭിക്കാനുമുള്ള ഫീച്ചറുകൾ നൽകാനാണ് ഈ സംരംഭം പ്രധാനമായും ലക്ഷ്യമിടുന്നത്.  

അജ്മാനിലെ ടാക്‌സി ഡ്രൈവർമാർക്കുള്ള പ്രാഥമിക പ്ലാറ്റ്‌ഫോമായി  കാബി ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നുവെന്ന് അതോറിറ്റിയുടെ സപ്പോർട്ട് സർവിസസ് കോർപറേഷൻ എക്‌സി. ഡയറക്ടർ റാഷ ഖലഫ് അൽ ശംസി പറഞ്ഞു. 

എല്ലാ സ്മാർട്ട്‌ഫോൺ ഓപറേറ്റിങ്  സിസ്റ്റങ്ങൾക്കും ആപ്ലിക്കേഷൻ  അനുയോജ്യമാണെന്നും തടസ്സമില്ലാത്ത ഡിജിറ്റൽ ഡേറ്റ കൈമാറ്റത്തിനായി മറ്റ് സിസ്റ്റങ്ങളുമായി സംയോജിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. ചുരുങ്ങിയ സമയത്തിൽ‍  വിവരങ്ങൾ ലഭിക്കുന്നതിന് കാബി ആപ്ലിക്കേഷൻ വഴി സാധിക്കുമെന്നും അവർ‍ വ്യക്തമാക്കി.

article-image

്െിു്ംെ

You might also like

Most Viewed