എമിറേറ്റിലെ കുട്ടികൾക്ക് ഇമാം പരിശീലനത്തിന് പദ്ധതി


എമിറേറ്റിലെ കുട്ടികൾക്ക് ഇമാം പരിശീലനത്തിന് പദ്ധതി പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ‘ഇമാം അൽ ഫരീജ്’ എന്ന പേരിൽ മതകാര്യ വകുപ്പിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.നേരത്തെ ബാങ്കുവിളി പരിശീലിക്കാനായി ‘മുദ്ദിൻ അൽ ഫരീജ്’ എന്ന പേരിൽ പദ്ധതി നടപ്പിലാക്കിയതിന്‍റെ തുടർച്ചയായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയിൽ 311 കുട്ടികൾ നഗരത്തിലെ 51സ്ഥലങ്ങളിൽ നിന്നായി പങ്കെടുത്തിരുന്നു. ബാങ്കുവിളി മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് കഴിഞ്ഞ ദിവസം ശൈഖ് ഹംദാൻ പെരുന്നാൾ സമ്മാനം നൽകുകയും ചെയ്തിട്ടുണ്ട്. കുട്ടികളിൽ ഇസ്ലാമിക, ഇമാറാത്തി മൂല്യങ്ങൾ വളർത്തിയെടുക്കുകയും കുടുംബങ്ങളുമായും പള്ളികളുമായുമുള്ള ബന്ധം ശക്തിപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ശൈഖ് ഹംദാൻ പറഞ്ഞു. സംരംഭം മതമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തെ കാര്യക്ഷമമായും ഉത്തരവാദിത്തത്തോടെയും സേവിക്കാൻ കഴിവുള്ള ഒരു തലമുറയെ വളർത്തിയെടുക്കാനും സഹായിക്കുമെന്ന് ഇസ്ലാമികകാര്യ വകുപ്പ് ഡയറക്ടർ ജനറൽ അഹമ്മദ് ദാർവിഷ് അൽ മുഹൈരിയും പ്രസ്താവിച്ചു. 

പുതിയ സംരംഭത്തിൽ കുട്ടികളെ ചേർക്കുന്നത് സംബന്ധിച്ച  വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.  ‘ഫുർജാൻ’ ദുബൈയുമായി സഹകരിച്ചാണ് ദുബൈ ഇസ്ലാമിക കാര്യ വകുപ്പ് 2023ൽ ‘മുഅദ്ദിൻ അൽ ഫരീജ്’ ആരംഭിച്ചത്. ആറു മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി രൂപകൽപന ചെയ്തിരിക്കുന്ന ഈ പദ്ധതി കുട്ടികൾക്ക് ബാങ്കുവിളി പരിശീലനമാണ് നൽകുന്നത്.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed