ബഹ്റൈനിൽ 32 പള്ളികൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു


കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശമനുസരിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 32 പള്ളികൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ്മന്ത്രാലയം അറിയിച്ചു. സുന്നി, ജഅ്ഫരി ഔഖാഫുകൾക്ക് കീഴിലുള്ള പള്ളികളാണ് റമദാനിൽ തന്നെ നിർമാണ, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സാധിച്ചത്.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് ആരാധനാലയങ്ങളുടെ നിർമാണത്തിനും പരിചരണത്തിനും വലിയ പിന്തുണയാണ് ലഭിച്ചിരുന്നതെന്ന് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദ വ്യക്തമാക്കി. ജനസംഖ്യ വർധനവിനനുസരിച്ച് വിവിധ പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതികൾ സുന്നി, ജഅ്ഫരി ഔഖാഫുകൾ തയാറാക്കിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.  

article-image

sdgg

You might also like

  • Straight Forward

Most Viewed