യുഎഇയുടെ 52ആമത് ദേശീയ ദിനം; പത്ത് ദിവസം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ ഷാർജ ഭരണകൂടം


യുഎഇയുടെ 52ആമത് ദേശീയ ദിനത്തോടനുബന്ധിച്ച് പത്ത് ദിവസം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ ഷാർജ ഭരണകൂടം . ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗം ഇതുസംബന്ധിച്ചുള്ള നിർദേശം ചർച്ച ചെയ്തു. ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നത്. 

പത്ത് ദിവസങ്ങളിലായി ഷാർജയിലെ എല്ലാ നഗരങ്ങളിലും പ്രദേശങ്ങളിലും ആഘോഷങ്ങൾ നടക്കും. വൈവിധ്യമാർന്ന പരിപാടികൾ, ശിൽപശാലകൾ, വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടത്തും.

article-image

bhf

You might also like

  • Straight Forward

Most Viewed