ബി.ഡി.കെയും ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യവും ചേർന്ന് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അറുപതിലധികം പേർ ക്യാമ്പിൽ സജീവമായി പങ്കെടുത്ത് രക്തം നൽകി.
സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ. അനീഷ് സാമുവൽ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ബഹ്‌റൈൻ പ്രസിഡന്റ് റോജി ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി ജിബിൻ ജോയ് നന്ദിയും രേഖപ്പെടുത്തി. യുവജനസഖ്യം സെക്രട്ടറി ലിറ്റിൻ എലിസബത്ത് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വൈസ് പ്രസിഡന്റ് എബിൻ മാത്യു ഉമ്മൻ, കൺവീനർ പ്രിൻസ് തോമസ് എന്നിവരോടൊപ്പം ബി.ഡി.കെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രേഷ്മ ഗിരീഷ്, ഗിരീഷ് കെ.വി, സാബു അഗസ്റ്റിൻ, അസീസ് പള്ളം, സെന്തിൽ കുമാർ, സുനിൽ മനവളപ്പിൽ, അബ്ദുൽ നാഫി, ഫാത്തിമ സഹല, സലീന റാഫി, വിനീത വിജയ്, സുജേഷ്, ശ്രീജ ശ്രീധർ, രാജേഷ് പന്മല, സബീല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
adswdasdesa



