ബഹ്‌റൈനിലെ ജെ.ഇ.ഇ പരീക്ഷാർത്ഥികൾക്ക് ആശ്വാസം; പരീക്ഷാ കേന്ദ്രം അനുവദിച്ച് എൻ.ടി.എ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഐ.ഐ.ടി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ജെ.ഇ.ഇ-മെയിൻ (രണ്ടാം സെഷൻ) കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ബഹ്‌റൈനിലും കേന്ദ്രം അനുവദിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ (NTA) നിന്ന് ലഭിച്ചതായി ഇന്ത്യൻ സ്കൂൾ അധികൃതർ സ്ഥിരീകരിച്ചു. നേരത്തെ ദുബായ്, കുവൈത്ത് എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ബഹ്‌റൈനിലെ കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.

ബഹ്‌റൈനിലെ പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ തോതിലുള്ള ഇടപെടലുകൾ നടന്നിരുന്നു. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയതിന് പുറമെ, ഇൻഡക്സ് ബഹ്റൈൻ ഉൾപ്പെടെയുള്ള വിവിധ സംഘടനകളും വ്യക്തികളും അധികൃതർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇന്ത്യൻ എംബസിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പരീക്ഷാ കേന്ദ്രം അനുവദിക്കാൻ എൻ.ടി.എ തീരുമാനിച്ചത്.

ഏപ്രിൽ 2 മുതൽ 8 വരെയാണ് പരീക്ഷകൾ നടക്കുന്നത്. പരീക്ഷാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രങ്ങളിലെ മാറ്റം സംബന്ധിച്ചോ മറ്റ് സംശയങ്ങൾക്കോ 011-40759000 എന്ന നമ്പറിലോ jeemain@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.nta.ac.in, jeemain.nta.nic.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

article-image

dsaadssadsad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed