വ്യാജ വാർത്താ വിവാദം: റിപ്പോർട്ടർ ചാനലിനെതിരെ പോലീസ് കേസ്


ഷീബ വിജയൻ

കോൺഗ്രസ് റാലിയിൽ പങ്കെടുക്കാൻ ആളുകളെ കൂട്ടുവാൻ പരസ്യം നൽകിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതിന് റിപ്പോർട്ടർ ചാനലിനെതിരെ സൈബർ പോലീസ് കേസെടുത്തു. വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വന്ന ഒരു വ്യാജ പരസ്യത്തെ അടിസ്ഥാനമാക്കി ചാനൽ വാർത്ത നൽകിയെന്നും ഇത് ലഹളയുണ്ടാക്കാൻ പ്രേരിപ്പിക്കുന്നതാണെന്നും എഫ്‌ഐആറിൽ പറയുന്നു. തോൽവി ഭയന്ന് സിപിഎം നടത്തുന്ന ഇത്തരം പ്രചാരണങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ടെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

article-image

asdsadfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed