ഇറാൻ വിഷയം: യഥാർത്ഥ ലക്ഷ്യം വ്യക്തമാക്കണമെന്ന് ട്രംപിനോട് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി


ഷീബ വിജയൻ

ഇറാനെതിരെയുള്ള സൈനിക നടപടികളുടെ യഥാർത്ഥ ലക്ഷ്യം വ്യക്തമാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കാൻബറയിൽ പറഞ്ഞു.

യുഎഇയുടെ പ്രതിരോധത്തിനായി ഓസ്‌ട്രേലിയ വിമാനങ്ങൾ വിട്ടുനൽകിയിട്ടുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങൾക്കായി നാവികസേനാ കപ്പലുകൾ അയക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഇറാന്റെ വൈദ്യുത നിലയങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി. യുദ്ധഭീഷണി ശക്തമായ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ പല അമേരിക്കൻ സർവകലാശാലകളും പഠനം ഓൺലൈനിലേക്ക് മാറ്റിയിരിക്കുകയാണ്. ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള അധിനിവേശ സാധ്യതകൾ അമേരിക്ക പരിശോധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

article-image

fxdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed