വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ: മടങ്ങിപ്പോയ മുഖ്യമന്ത്രി തിരികെ എത്തി മാധ്യമങ്ങളെ കണ്ടു
ഷീബ വിജയൻ
കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറി. വെറും മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി, സമയം കഴിഞ്ഞെന്ന് പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേറ്റു പോയത് മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. സിപിഎം അനുകൂല മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി മുഖ്യമന്ത്രി മടങ്ങാനൊരുങ്ങിയപ്പോൾ, "ചോദ്യങ്ങൾ ബാക്കിയുണ്ട്, ഇത്തരത്തിലാണെങ്കിൽ എന്തിനാണ് വാർത്താസമ്മേളനത്തിന് വിളിക്കുന്നത്" എന്ന് മാധ്യമപ്രവർത്തകർ ഒന്നിച്ച് ചോദിച്ചു.
പ്രതിഷേധം ശക്തമായതോടെ നടന്നുനീങ്ങിയ മുഖ്യമന്ത്രി തിരികെയെത്തി വീണ്ടും കസേരയിലിരുന്നു. "ചോദ്യങ്ങൾ മനസ്സിലുണ്ടായാൽ പോരാ, അത് ചോദിക്കണം" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുടർന്ന് എസ്‌ഡിപിഐ-സിപിഐ ഡീൽ ആരോപണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാധ്യമങ്ങൾ മറുപടി തേടി. ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകർ ഏത് സ്ഥാപനത്തിൽ നിന്നുള്ളവരാണെന്ന് താൻ നോക്കാറില്ലെന്നും സമയം കുറവായതിനാലാണ് അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നും വിശദീകരിച്ച ശേഷം അദ്ദേഹം മടങ്ങി.
ASEQWSDSAQWAS



