സാദിഖലി തങ്ങളെ അധിക്ഷേപിച്ച സംഭവം: മുൻ എംഎസ്എഫ് പ്രവർത്തകൻ പിടിയിൽ


ഷീബ വിജയൻ

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിലായി. പെരിന്തൽമണ്ണ സ്വദേശിയായ ഇയാളെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.

വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവിൽ നിന്ന് 15 കോടി രൂപ തട്ടാൻ ശ്രമിച്ചതായും ഇയാൾക്കെതിരെ പരാതിയുണ്ട്. കാപ്പാ കേസ് പ്രതിയായ റോഷൻ മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. സൈബർ പൊലീസും പെരിന്തൽമണ്ണ പൊലീസും സംയുക്തമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

article-image

xvcdfvvdss

You might also like

  • Lulu Exchange
  • Straight Forward

Most Viewed