മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി.ഡി സതീശൻ; സംവാദത്തിന് വേദിയൊരുങ്ങുന്നു


ഷീബ വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ സംവാദ വെല്ലുവിളി ഔദ്യോഗികമായി സ്വീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ സംവാദത്തിന് തയ്യാറാണെന്നും സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാമെന്നും സതീശൻ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

"മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് ഞാൻ എത്തും, ബാക്കി കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കട്ടെ" എന്ന് അദ്ദേഹം കുറിച്ചു. കഴിഞ്ഞ ദിവസം വി.ഡി സതീശൻ ഉന്നയിച്ച വെല്ലുവിളിക്ക് മറുപടിയായി താൻ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെയാണ് കേരള രാഷ്ട്രീയത്തിൽ ഈ പുതിയ നീക്കം രൂപപ്പെട്ടത്.

article-image

AQSsasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed