ബഹ്‌റൈനിൽ 480 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു; ഫുഡ് ട്രക്കുകൾക്കായി 12 പുതിയ കേന്ദ്രങ്ങൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ താമസമേഖലകളുടെ സുരക്ഷയും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 480 ഓളം വാഹനങ്ങൾ നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി കാര്യ കാർഷിക മന്ത്രാലയം അറിയിച്ചു. പ്രത്യേക പരിശോധനാ കാമ്പയിനുകളിലൂടെയാണ് ഈ നടപടി സ്വീകരിച്ചത്.
അതേസമയം മൊബൈൽ ഫുഡ് ബിസിനസ്സ് (ഫുഡ് ട്രക്കുകൾ) മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 പുതിയ കേന്ദ്രങ്ങൾ അനുവദിച്ചു. താൽപ്പര്യമുള്ളവർക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫുഡ് ട്രക്കുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയെ കൂടുതൽ ക്രമീകൃതമാക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയവുമായി ചേർന്ന് 'സിജിലാത്ത്' (Sijilat) സിസ്റ്റം വഴി ലൈസൻസുകൾ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്.
dsaasas



