കോയമ്പത്തൂരില്‍ ദാരുണമായ വാഹനാപകടം: രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേർ മരിച്ചു


ഷീബ വിജയൻ

കോയമ്പത്തൂർ മധുക്കര ദേശീയപാതയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പാലക്കാട് ചിറ്റൂർ സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ മരിച്ച മൂന്നാമത്തെയാൾ തമിഴ്‌നാട് സ്വദേശി അദിത്ത് (29) ആണ്.

കോയമ്പത്തൂരിൽ വിവാഹ ഫോട്ടോഗ്രഫി കഴിഞ്ഞ് മടങ്ങുകയായിരുന്നു മലയാളികൾ സഞ്ചരിച്ച കാർ. എതിർദിശയിൽ അമിതവേഗത്തിലെത്തിയ ഇന്നോവ കാർ ഡിവൈഡർ തകർത്ത് ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അഭിലാഷ്, സുനിൽ എന്നിവർ ചികിത്സയിലാണ്. ഇതിൽ അഭിലാഷിന്റെ നില ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

article-image

adsaadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed