ഐ.സി.എഫ് ബഹ്‌റൈൻ ഉംറ സംഘം മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഐ.സി.എഫ് ബഹ്‌റൈൻ ഉംറ സർവീസിന് കീഴിലുള്ള പുതിയ ഉംറ സംഘത്തിന് മനാമയിൽ ഉജ്ജ്വല യാത്രയയപ്പ് നൽകി. ശമീർ സഖാഫിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് വിശുദ്ധ മക്കയിലേക്ക് പുറപ്പെട്ടത്.

യാത്രയയപ്പ് ചടങ്ങുകൾക്ക് ഐ.സി.എഫ് ബഹ്‌റൈൻ നാഷണൽ പ്രസിഡന്റ് കെ.കെ. അബൂബക്കർ ലത്വീഫി നേതൃത്വം നൽകി. ഉംറ സെൽ അംഗങ്ങളായ മുസ്തഫ ഹാജി കണ്ണപുരം, ഷംസുദ്ധീൻ പൂക്കയിൽ, നൗഫൽ മയ്യേരി, ഫൈസൽ ചെറുവണ്ണൂർ എന്നിവരും സംബന്ധിച്ചു. തീർത്ഥാടകർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകിയ ശേഷമാണ് സംഘം യാത്ര തിരിച്ചത്.

article-image

dfdasfsdsdsdd

You might also like

  • Lulu Exchange
  • Straight Forward

Most Viewed