എഫ്‌സിആര്‍എ നിയമം സഭകളെ ശ്വാസം മുട്ടിക്കുന്നു: കേന്ദ്രത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ


ഷീബ വിജയൻ

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) കർശന വ്യവസ്ഥകൾ സഭകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയസ് മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവ. നിയമം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഇത് ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാനാണോ എന്ന് സംശയമുണ്ടെന്നും പറഞ്ഞു.

സഭയുടെ മിഷൻ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ ആശങ്കാജനകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം വ്യക്തമാക്കിയതാണ്. നിലവിൽ സഭയുടെ മൂന്ന് എഫ്‌സിആര്‍എ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ട് രണ്ട് വർഷമായി. നിയമം പാലിച്ച് കൃത്യമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സ്ഥാപനങ്ങളെ ഏറ്റെടുക്കുമെന്ന വ്യവസ്ഥ മാറ്റണമെന്നും, കേന്ദ്രം ഇതിൽ മാറ്റം വരുത്തിയില്ലെങ്കിൽ മറ്റ് സഭകളുമായി ആലോചിച്ച് പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും ബാവ കൂട്ടിച്ചേർത്തു.

article-image

eqwrewdewq

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed