സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത


സൗദി അറേബ്യയിൽ മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, അൽ ജൗഫ്, തബൂക്ക്, ത്വായിഫ് എന്നിവിടങ്ങൾക്ക് പുറമെ വടക്കൻ അതിർത്തി മേഖലയിലും ശക്തമായ മഴഉണ്ടാകുമെന്നാണ് അറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്കായി സിവിൽ ഡിഫൻസ് വിഭാഗം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 

വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി താമസിക്കണം. മഴയുളള സമയങ്ങളിൽ വാഹനം ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് വിഭാഗം വ്യക്തമാക്കി.

article-image

asfaf

You might also like

  • Straight Forward

Most Viewed