കുവൈറ്റിൽ മിസൈൽ ആക്രമണം; ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു, പവർ പ്ലാന്റിന് കേടുപാടുകൾ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റിലെ സർവീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. കൊല്ലപ്പെട്ട തൊഴിലാളിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ആക്രമണത്തെത്തുടർന്ന് പ്ലാന്റിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ അടിയന്തര സുരക്ഷാ പദ്ധതികൾ ആവിഷ്കരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. സാങ്കേതിക വിഭാഗവും എമർജൻസി ടീമുകളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട മറ്റ് ഏജൻസികളുമായും ഏകോപനം ഉറപ്പാക്കി പ്ലാന്റിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ വൈദ്യുതി-ജല വിതരണ സംവിധാനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സാങ്കേതിക വിഭാഗം സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാൻ എല്ലാ ടീമുകളും 24 മണിക്കൂറും നിതാന്ത ജാഗ്രതയിലാണെന്നും കുവൈറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

article-image

ewewaeqweqw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed