ഇന്ത്യൻ സ്കൂൾ ട്രാൻസ്‌പോർട്ട് ഫീസ് ഒഴിവാക്കണം; യു.പി.പി ഭാരവാഹികൾ മാനേജ്‌മെന്റിന് നിവേദനം നൽകി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ സ്കൂളിൽ ഓൺലൈൻ പഠനം തുടരുന്നതിനാൽ, വിദ്യാർത്ഥികൾ ഉപയോഗിക്കാത്ത മാർച്ച് മാസത്തെ ട്രാൻസ്‌പോർട്ട് ഫീസ് പൂർണ്ണമായും ഒഴിവാക്കണമെന്ന് യുണൈറ്റഡ് പേരെന്റ്സ് പാനൽ (UPP) ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്കൂൾ ചെയർമാനും മറ്റ് ഭാരവാഹികൾക്കും യു.പി.പി ഇമെയിൽ വഴിയും നേരിട്ടും നിവേദനം നൽകി.

ഏപ്രിൽ മാസത്തെ ട്രാൻസ്‌പോർട്ട് ഫീസ് ഈടാക്കില്ലെന്ന സ്കൂൾ അധികൃതരുടെ തീരുമാനത്തെ യു.പി.പി സ്വാഗതം ചെയ്തു. എന്നാൽ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ആശ്വാസമായി മാർച്ച് മാസത്തെ ഫീസും വരും മാസങ്ങളിലെ ഫീസിൽ ഇളവ് ചെയ്ത് നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ട്യൂഷൻ ഫീസിന് പുറമെ കുട്ടികൾ നിലവിൽ ഉപയോഗിക്കാത്ത ലൈബ്രറി, എ.സി, സ്മാർട്ട് ബോർഡ് തുടങ്ങിയ ഫീസുകൾ ഈടാക്കുന്നത് ഒഴിവാക്കണമെന്നും യു.പി.പി ചൂണ്ടിക്കാട്ടി.

റിഫ ക്യാമ്പസിന്റെ ലോൺ തിരിച്ചടവിനായി 'ഇൻഫ്രാസ്ട്രക്ചർ' എന്ന പേരിൽ പിരിച്ചെടുക്കുന്ന തുക, ലോൺ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഫീസിൽ നിന്ന് ഒഴിവാക്കണമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ സുരക്ഷിതമായി സംരക്ഷിക്കുന്ന ബഹ്‌റൈൻ ഭരണാധികാരികൾക്ക് യു.പി.പി നേതാക്കൾ നന്ദി അറിയിച്ചു.

article-image

aasassasa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed