ആറുമാസ ദൗത്യം വിജയകരമാക്കി സുൽത്താൻ അൽ നിയാദി ഭൂമിയിലേക്ക്

അബുദാബി:
ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി യുഎഇ ബഹികാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നയാദിയും മറ്റ് ശാസ്ത്രജ്ഞരും നാളെ ഭൂമിയിലെത്തും. ശാസ്ത്രഞ്ജരെ വഹിക്കുന്ന സ്‌പെയ്സ് എക്‌സ് ട്രാഗണ്‍ യുഎഇ സമയം 3.05ന് ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്തു. പതിനേഴ് മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം സംഘം നാളെ രാവിലെ 8.07ന് ഭൂമിയില്‍ ലാൻഡ് ചെയ്യും. അമേരിക്കയിലെ ഫ്‌ളോറിഡ തീരത്താണ് സ്‌പെയ്സ് എക്‌സ് ട്രാഗണ്‍ ഇറങ്ങുക.
അല്‍ നയാദിയോടൊപ്പം നാസയുടെ സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ്, റഷ്യയുടെ ആന്‍ഡ്രേ ഫെദ്യാവ് എന്നിവരാണുളളത്. വികാര നിര്‍ഭരമായ യാത്രയയപ്പാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഹപ്രവര്‍ത്തകര്‍ നയാദിക്കും മറ്റ് ശാസ്ത്രഞ്ജര്‍ക്കും നല്‍കിയിരുന്നത്.
ബഹിരാകാശ നിലയത്തില്‍ നിന്ന് ശനിയാഴ്ച യാത്ര തിരിച്ച് ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് നേരത്തെ യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അവസരം കിട്ടിയാല്‍ ഇനിയും ഇവിടെ എത്തുമെന്ന് നയാദി പറഞ്ഞിരുന്നു. ബഹിരാകാശനിലയത്തില്‍ നിന്ന് തിരിച്ചെത്തിയാലും ഭൂമിയുടെ ഗുരുത്വകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ പിന്നെയും ആഴ്ചകള്‍ എടുക്കും. അതുവരെ നാസയില്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് നയാദി വിധേയനാകും.
ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് അല്‍ നയാദി ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. അറബ് ലോകത്ത് നിന്ന് ആദ്യമായി സ്പെയ്‌സ് വാക്ക് നടത്തിയ ചരിത്രവും നയാദിക്ക് സ്വന്തം. ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി യുഎഇയില്‍ തിരിച്ചെത്തുന്ന നയാദിക്ക് അവിസ്മരണീയ സ്വീകരണമരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്റര്‍.
a