ബിജെപിക്കെതിരെ സ്റ്റാലിൻ; ഭരണപരാജയം മറയ്ക്കാൻ ബിജെപി മതത്തെ ഉപയോഗിക്കുന്നു


ബിജെപിക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭരണപരാജയം മറയ്ക്കാൻ ബിജെപി മതത്തെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം. 2002 ൽ ഗുജറാത്തിൽ ആരംഭിച്ചത് 2023 ൽ മണിപ്പൂരിലും തുടരുന്നു. ഇപ്പോൾ ഇത് തടഞ്ഞില്ലെങ്കിൽ ഇന്ത്യയെ രക്ഷിക്കാനാകില്ല. ബിജെപിയ്ക്ക് എതിരായ പ്രഭാഷണ പരമ്പരയിലാണ് സ്റ്റാലിന്റെ വിമർശനം. മലയാളം ഉൾപ്പെടെ നാല് ഭാഷകളിലാണ് പരമ്പര.

അതേസമയം സനാതന ധർമ്മത്തിനെതിരായ വിമർശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. വംശഹത്യക്ക് ആഹ്വാനം നൽകിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഇന്ത്യ മുന്നണിയെ ഭയക്കുന്നതു കാരണം വാക്കുകൾ വളച്ചൊടിക്കുന്നു. ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡിഎംകെ നയം എന്നും ഉദയനിധി വ്യക്തമാക്കി.

മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമം എന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻറെ പ്രസംഗം വിവാദത്തിലായിരുന്നു. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായിട്ടാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്.

 

article-image

ASDDSDSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed