സാംസ ബഹ്‌റൈൻ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര/ മനാമ
സാംസ ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. സൽമാനിയ കലവറ പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ നൂറ്റി അൻപതിലധികം അംഗങ്ങൾ പങ്കെടുത്തു. ബഹ്‌റൈൻ സി.എസ്.ഐ ചർച്ച് വികാരി റവ. ഫാദർ അനൂപ് സാം കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്യുകയും ക്രിസ്മസ്-പുതുവത്സര സന്ദേശം നൽകുകയും ചെയ്തു.
ജനറൽ സെക്രട്ടറി സോവിൻ തോമസ് സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡന്റ് റിയാസ് കല്ലമ്പലം അധ്യക്ഷത വഹിച്ചു. സുനിൽ നീലാഞ്ചേരി, സതീഷ് പൂമനക്കൽ, വത്സരാജ് കുയിമ്പിൽ, അജിമോൾ സോവിൻ, ധന്യ സാബു, നാഥരൂപ് ഗണേഷ് എന്നിവർ ആശംസകൾ നേർന്നു.
യേശുദേവന്റെ ജനനം ആസ്പദമാക്കി കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് കാണികൾക്ക് വേറിട്ട അനുഭവമായി. കൂടാതെ സാന്താക്ലോസ്, വിവിധ നൃത്തങ്ങൾ, ലേഡീസ് വിംഗിന്റെ കരോൾ ഗാനം, ചെയിൻ ഡാൻസ്, കരോക്കെ ഗാനമേള തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങൾ നൽകിയ 'ക്രിസ്മസ് ട്രീ സമ്മാനമഴ' പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.
സതീഷ് പൂമനക്കൽ, സാബു അഗസ്റ്റിൻ, അപർണ രാജ്‌കുമാർ എന്നിവർ പ്രോഗ്രാം കൺവീനർമാരായിരുന്നു. സെബി ഒരുക്കിയ സ്റ്റേജ് അറേഞ്ച്മെന്റുകൾ ഏറെ പ്രശംസിക്കപ്പെട്ടു. അനിൽകുമാർ, മനീഷ്, ഇൻഷ, അമ്പിളി, ഹരിദാസ്, ആദർശ്, രഞ്ജിത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സതീഷ് പൂമനക്കൽ നന്ദി രേഖപ്പെടുത്തി.
sadsasdasd

