ജെല്ലിക്കെട്ട് വീരന്മാർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ഷീബ വിജയൻ
ചെന്നൈ: ജെല്ലിക്കെട്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു. പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് പ്രശസ്തമായ അലങ്കനെല്ലൂർ ജെല്ലിക്കെട്ട് സന്ദർശിക്കവെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കാളകളെ മെരുക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പിൽ മുൻഗണനാക്രമത്തിൽ നിയമനം നൽകാനാണ് സർക്കാർ തീരുമാനം. ജെല്ലിക്കെട്ട് വീരന്മാർക്ക് ജോലി നൽകണമെന്ന ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. കൂടാതെ, അലങ്കനെല്ലൂരിൽ അത്യാധുനിക സൗകര്യങ്ങളുള്ള മൃഗാശുപത്രി നിർമ്മിക്കുന്നതിനായി രണ്ട് കോടി രൂപയും മുഖ്യമന്ത്രി അനുവദിച്ചു. ജെല്ലിക്കെട്ട് കാളകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ പുതിയ ആശുപത്രി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
adsdfsdfsdfs

