വിദ്യാഭ്യാസ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് അനിഷേധ്യം: ഹാഷിം ബാഫഖി തങ്ങൾ
പ്രദീപ് പുറവങ്കര/ മനാമ
കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ മത-ഭൗതിക വിദ്യാഭ്യാസ വളർച്ചയിൽ പ്രവാസികൾ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് എസ്.വൈ.എഫ് സ്റ്റേറ്റ് പ്രസിഡന്റ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി പ്രസ്താവിച്ചു. മുഹറഖ് കെ.എം.സി.സി ഹാളിൽ ഐ.സി.എസ് ബഹ്‌റൈൻ സംഘടിപ്പിച്ച ശംസുൽ ഉലമ കീഴന ഒർ, താജുൽ ഉലമ സ്വദഖത്തുല്ല ഒർ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തിൽ നിലവിൽ നടപ്പിലാക്കി വരുന്ന സമന്വയ വിദ്യാഭ്യാസ രീതികൾ വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാപരമായ സങ്കുചിതത്വങ്ങൾ വെടിഞ്ഞ് പ്രഗത്ഭരായ മുൻകാല പണ്ഡിതരുടെ പിൻഗാമികളെ സൃഷ്ടിക്കാൻ സമുദായം ഒത്തൊരുമിച്ച് മുന്നേറണമെന്നും അദ്ദേഹം ഉണർത്തി. പ്രവാസ ലോകത്തുനിന്നുള്ള സഹായഹസ്തങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന കരുത്ത് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സലീം മുസ്‌ലിയാർ കീഴലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ.പി.സി അബ്ദുള്ള മുസ്‌ലിയാർ, സഈദ് മുസ്‌ലിയാർ നരിക്കാട്ടേരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം തിക്കോടി, ജമാൽ മുസ്‌ലിയാർ ഇളയടം, അബ്ദുറഹ്മാൻ മുസ്‌ലിയാർ മുയിപ്പോത്ത്, കരീം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. സഅദ് ചാലപ്പുറം സ്വാഗതവും അനസ് ഖൈമ നന്ദിയും രേഖപ്പെടുത്തി.
adswadsfads

