പ്രവാസികളുടെ ഐഡി കാർഡ് കാലാവധി വിസയുമായി ബന്ധിപ്പിക്കുന്നു; ബഹ്‌റൈൻ പാർലമെന്റിൽ ചൊവ്വാഴ്ച നിർണ്ണായക ചർച്ച


പ്രദീപ് പുറവങ്കര/ മനാമ

ബഹ്‌റൈനിലെ പ്രവാസികളുടെ തിരിച്ചറിയൽ കാർഡ് (സി.പി.ആർ) കാലാവധി അവരുടെ താമസ രേഖയായ വിസയുടെ കാലാവധിയുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള നിർണ്ണായക നിയമഭേദഗതി ചൊവ്വാഴ്ച പാർലമെന്റ് ചർച്ചയ്‌ക്കെടുക്കും. പുതിയ നിയമം നടപ്പിലായാൽ പ്രവാസികൾക്ക് വിസ കാലാവധിയേക്കാൾ കൂടുതൽ കാലയളവിലേക്ക് ഐഡി കാർഡ് അനുവദിക്കില്ല. വിസയുടെ കാലാവധി അവസാനിക്കുന്ന അതേ ദിവസം തന്നെ ഐഡി കാർഡിന്റെ പ്രവർത്തനവും സ്വാഭാവികമായി നിലയ്ക്കുന്ന രീതിയിലുള്ള പരിഷ്കാരമാണ് ബില്ലിൽ വിഭാവനം ചെയ്യുന്നത്.

രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവരെ എളുപ്പത്തിൽ തിരിച്ചറിയാൻ ഈ ഭേദഗതി സഹായിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. വിസ കാലാവധി കഴിഞ്ഞാലുടൻ ഐഡി കാർഡ് റദ്ദാക്കപ്പെടുന്നതോടെ ബാങ്കിംഗ് സേവനങ്ങളും ഔദ്യോഗിക ഇടപാടുകളും തടസ്സപ്പെടും. ഇത് അനധികൃത താമസക്കാരെ കണ്ടെത്തുന്നത് എളുപ്പമാക്കുമെന്നും കൂടാതെ ഐഡി കാർഡുകൾ ഇടയ്ക്കിടെ പുതുക്കുന്നത് വഴി സർക്കാരിന് അധിക വരുമാനം ലഭിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റും പാർലമെന്ററി സമിതിയും ഈ നിർദ്ദേശത്തെ അനുകൂലിക്കുന്നില്ല. പ്രായോഗികമായ തടസ്സങ്ങൾ കണക്കിലെടുത്താണ് സർക്കാർ നിലവിൽ ഇതിനെ എതിർക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിലെ വിശദമായ ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷമേ ബില്ലിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

article-image

dfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed