നായർ-ഈഴവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യം; മുസ്ലീം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ


ഷീബ വിജയൻ

ആലപ്പുഴ: കേരളത്തിലെ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് നിലനിൽക്കുന്നത് ഈ കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും നായർ-ഈഴവ ഐക്യം അനിവാര്യമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസ്താവിച്ചു. ജനങ്ങൾ ഈ ഐക്യം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ മുസ്ലീം വിരുദ്ധനല്ലെന്നും എന്നാൽ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളോടാണ് എതിർപ്പുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിലടിപ്പിച്ചത് മുസ്ലീം ലീഗാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മുസ്ലീം സമുദായത്തെ പേടിച്ചാണ് പല വിഭാഗങ്ങളും കഴിയുന്നതെന്നും, അതുകൊണ്ട് തന്നെ നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യത്തിനായി താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങൾക്കിടയിലുള്ള അനൈക്യം അവസാനിപ്പിക്കേണ്ടത് കേരളത്തിന്റെ പൊതുവായ ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

article-image

dsdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed