ഷാർജയിൽ മലയാളി യുവാവ് പാക് പൗരന്റെ കുത്തേറ്റ് മരിച്ചു


ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഹക്കീം (36) ആണ് മരിച്ചത്. പാകിസ്ഥാൻ പൗരനാണ് ആക്രമിച്ചത്. ഇയാളുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേർ മലയാളികളാണ്. ഒരാൾ ഈജിപ്റ്റ് പൗരനും. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെടാൻ പ്രതി ശ്രമം നടത്തിയെങ്കിലും പോലീസിന്റെ കയ്യിൽ അകപ്പെടുകയായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹൈപ്പർമാർക്കറ്റിലെ മാനേജരായിരുന്നു കൊല്ലപ്പെട്ട ഹക്കീം. സമീപത്തെ കടയിൽ വെച്ച് തന്റെ സഹപ്രവർത്തകരായ മലയാളികളും പാകിസ്ഥാൻ സ്വദേശിയും തർക്കത്തിൽ ഏർപ്പെടുന്നത് ഹക്കീമിന്റെ ശ്രദ്ധയിൽ പെട്ടു. തർക്കം പരിഹരിക്കാനായി മധ്യസ്ഥത വഹിക്കാനെത്തിയതായിരുന്നു ഹക്കീം. എന്നാൽ, ഇയാളുടെ ഇടപെടലിന് പിന്നാലെ പാകിസ്ഥാൻകാരൻ കൂടുതൽ പ്രകോപിതനായി.

article-image

ി്ു്ു്

You might also like

  • Straight Forward

Most Viewed